
ഞായറാഴ്ചത്തെ ഏഷ്യാനെറ്റ് കണ്ണാടി യിൽ വന്ന ശ്രീ ബാലചന്ദ്രമേനോന്റെ കുംബസാരമാൺ ഈ കുറിപ്പിനാധാരം.
അദ്ദേഹം പുതിയ ചിത്രമായ “ദേ ഇങ്ങോട്ട് നോക്യെ”യുടെ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ നിർമ്മാതാവിനും സഹപ്രവർത്തകർക്കും കെട്ടിവയ്ക്കുകയും സ്വന്തം ഇമേജ് ക്ലീനാക്കാനും വല്ലാത്ത ഒരു ശ്രമം അതിലൂടെ നടത്തുകയുണ്ടായി. 85 കൾക്കു ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അൽപ്പം നിലവാരം പുലർത്തിയത് “സമാന്തരങ്ങൾ” മാത്രമായിരുന്നു. കുടുംബ സദസ്സുകൾക്ക് ഒരു കാലത്ത് ഇഷ്ട സംവിധായകനും, നടനുമായിരുന്ന ബാലചന്ദ്രമേനൊന്റെ ദയനീയ പതനം മലയാളികൾ കണ്ടതാൺ. അടുത്ത കാലത്തൊന്നും ഒരു വിജയഗാഥ പോലും രചിക്കാനാവാത്ത അദ്ദേഹത്തിന്റെ കഴിവു കേട് മറച്ചുപിടിക്കാൻ നടത്തുന്ന വിഫല ശ്രമങ്ങളിലൊന്നായിട്ടെ ഇതിനെയും കാണാൻ കഴിയൂ...
വളരെ നാളുകൾക്ക് ശേഷം അദ്ദേഹം പടച്ചുണ്ടാക്കിയ ഈ ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിൽ മാത്രമാൺ. ശരാശരിയിലും താഴെ മാത്രം നിലവാരം പുലർത്തിയ ഈ ചിത്രം പരസ്പര പഴിചാരലിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടാനാണോ ഇങ്ങനെ ഒരു നാടകം നടത്തിയത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നിർമ്മാതാവിന്റെ അനാവശ്യമായ മുറിച്ചുമാറ്റലാൺ ചിത്രത്തിന്റെ കണ്ടിന്യുറ്റി നഷ്ടപ്പെടുത്തിയതെന്നാൺ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആകെ നിലവാരം തന്നെ ബാലചന്ദ്രമേനോൻ എന്ന മുൻ പ്രതിഭയിൽ നിന്നും ജനങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. ഒരു ഫാന്റസി ചിത്രം പോലും ഇതിലും ഭംഗിയായി ചിത്രീകരിക്കാമെന്നിരിക്കെ ഇതൊരു കഴിവുകേട് തന്നെയാൺ. അവിശ്വസനീയമായ രംഗങ്ങളും കഥയും ആൺ ഈ സിനിമയേ തിരസ്കരിക്കാൻ പ്രേക്ഷകരെ നിർബ്ബന്ധിച്ചത്.
9 comments:
ശ്രീ. ബാലചന്ദ്രമേനോൻ തന്റെ പുതിയ ചിത്രത്തിന്റെ പരാജയം മറയ്ക്കാൻ പുതിയ അഭ്യാസവുമായി......
ഓരോരൊ അങ്കക്കെട്ടുകള്
വിമൽ, അങ്ങനെ കുറ്റം മുഴുവൻ അദ്ദേഹത്തിന്റെ ചുമലിൽ കെട്ടിവയ്ക്കാനാവുമോ? അദ്ദെഹം പറയുന്നതുപോലെ അനാവശ്യമായ എടപെടലുകൾ കൊണ്ടാൺ അങ്ങിനെ സംഭവിച്ചതെങ്കിലോ? അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും മികച്ചതാന്ന് എനിക്കഭിപ്രായം ഇല്ല (ഈ ചിത്രവും ഞാൻ കണ്ടിട്ടില്ല) എങ്കിലും ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയെ ഞാൻ അംഗീകരിക്കുന്നു. ഇതൊരു അഭ്യാസമായി കാണാൻ എനിക്ക് കഴിയുന്നില്ല. കൂടുതൽ അന്വേഷണം നടത്തട്ടെ....
മുൻ വിധികളോടേ ഒന്നിനെം കാണല്ലെ ശ്രീ വിമൽ :)
നന്ദു ജി യുടെ അഭിപ്രായത്തെ ഞാന്‍ പൂര്‍ണമായും പിന്താങ്ങുന്നു..കൂട്ടത്തില്‍ ഇതും കൂടെ ചേര്‍ത്തു വായിക്കൂ.. മൂപ്പരും ജീവിച്ചു പോക്കോട്ടെ മാഷേ...വന്ന വഴി നമ്മളും മറക്കരുത്..കക്ഷി,നമുക്കു ഒന്നുമില്ലേലും കുറച്ചു നല്ല പടങ്ങള്‍ ഒക്കെ കാഴ്ച്ചവച്ച ഒരു പ്രതിഭയായിരുന്നു....
മുന്‍വിധിയില്ലാതെ കണ്ടുനോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം.
:)
ഈ പടം ഞാന്‍ കണ്ടില്ലാ..സംവിധാനം ബാലചന്ദ്രമേനോന് എന്നു കാണുമ്പോള്‍ ചിത്രം കാണാന്‍ തോന്നാറും ഇല്ല..എന്തോ സിനിമക്കു പോകുമ്പോള്‍ ഞാന്‍ ഇപ്പോള്‍ സത്യന് അന്തിക്കാടിന്റെ പടങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കാറ്..കഴിഞ്ഞ ദിവസം ഇന്നത്തെ ചിന്താ വിഷയം കാണാന്‍ പോയി..നൂണ് ഷോ ആ സിനിമ മാറ്റിയെന്ന് തിയേറ്ററില്‍ ചെന്നപ്പോളാ അറിഞ്ഞത്.പിന്നെ വേറെ ഒരു തിയേറ്ററില്‍ പോയി അണ്ണന് തമ്പി കണ്ടു വന്നു...ഞാന്‍ പറഞ്ഞു വന്നതു ബാലചന്ദ്ര മേനോന് അല്പം കൂടെ ശ്രദ്ധിച്ചു സിനിമ എടുക്കണം..എന്നാലെ വിജയിക്കൂ..ആള്ക്കാര് സംവിധായകന്, നായകന്,നായിക ഇതൊക്കെ നോക്കി ആണ് സിനിമക്കു പോകുന്നത്..ഐ.വി ശശി,ബാലചന്ദ്ര മേനോന് ഒക്കെ പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ചു പടം പിടിച്ചില്ലെങ്കില്‍ എട്ടു നിലയില്‍ പൊട്ടും..ഉറപ്പല്ലേ.....
ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ......ഞാന്‍ ഇവിടെ വന്നിട്ടും ഇല്ലേ
അന്വേഷണങ്ങള്‍ ഏതു വിഷയത്തിലും നിറുത്താതെ തുടരൂ വിമല്‍. അതിന്റെ “സത്യങ്ങള്‍ അറിയാന്‍ ആകാംക്ഷയുള്ളവര്‍ക്ക്“പറഞ്ഞു കൊടുത്തോളു. പക്ഷെ, സ്വയം സൂക്ഷിക്കണെ!!
അനിയാ, ചില വൃത്തികെട്ട നീരാളികള്‍ പിടിച്ചാല്‍ പിടി വിട്ടുകിട്ടുക പ്രയാസമാണ്.
അനുഭവസ്ഥയായ ഒരു ചേച്ചിയുടെ ഉപദേശമായി ഇതിനെ കാണൂ.
നീരാളികള്‍ അല്ലെങ്കിലും വൃത്തികെട്ടവരാണു മിര്ച്ചീ.പക്ഷേ മറ്റു ചില നീരാളികള്‍ അങ്ങനെയല്ല..ചതിക്കും.
“സത്യങ്ങള്‍ അറിയാന്‍ ആകാംക്ഷയുള്ളവര്‍ക്ക്“പറഞ്ഞു കൊടുത്തോളു. പക്ഷെ, സ്വയം സൂക്ഷിക്കണെ!!
ഈ ഉപദേശം നേരത്തെ ചിലര്‍ക്കു പറഞ്ഞു കൊടുക്കേണ്ടതായിരുന്നു.സ്വയം സൂക്ഷിക്കാന്‍ !
Post a Comment