
ഇദ്ദേഹം പണ്ടൊരിക്കല്‍ കൈരളി ടി.വി.യുടെ ഡയരക്റ്റര് ബോഡീല് എന്തോ ഒക്കെ ആകാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് പൊതുജനങ്ങളെ വിരട്ടി. ഇപ്പഴൊത്തെ അഭിനയത്തിന് അര്‍ഹമായ രീതിയില്‍ ആരോ അല്‍പ്പം ചാണകം പുരട്ടിയപ്പോള്‍ ഞാനില്ലെന്നു പറഞ്ഞു ഓടിപ്പോയ ചരിത്രം മലയാളി മറന്നിട്ടില്ല.
ഇപ്പോഴിതാ ഒരു മജിഷ്യനെയും നാട്ടുകാരെയും, പ്രേക്ഷകരെയും മൊത്തം അധിക്ഷേപിച്ച് ഒരു മാജിക് ഷോയില്‍ നിന്നും നാണം കെട്ട് പിന്മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിത്വം ഫാന്‍സ് അസോസിയേഷന് പണയം വച്ചിരിക്കുകയാണോ? പണ്ടത്തെ അഭിനയചാതുര്യതയുടെ പിന് ബലത്താല്‍ ഇപ്പോഴും മലയാള സിനിമയിലെ തമ്പുരാനാണ് താനെന്ന് എന്നദ്ദേഹം ധരിച്ചു വശായിരിക്കുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെടുന്ന നടന് ജയനാണെങ്കില്‍ പോലും അദ്ദേഹത്തെ കുറിച്ച ഒരു ബഹുമാനം പഴയ തലമുറ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. അതിനു ശേഷം ഈ മുന്‍ നടനെ ആയിരിക്കും ഏറ്റവും കൂടുതല്‍ കോമാളിത്തത്തോടെ ഇനി അനുകരിക്കപ്പെടാന് പോകുന്നത്.
ഒരുകാലത്ത് ഈ ബ്ലോഗര്‍ ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണുവാന്‍ എറണാകുളം വരെ പോയ ചരിത്രവുമുണ്ട് (85 കളില്‍ തിരുവല്ലയില്‍ നിന്നും എറണാകുളം വരെയുള്ള യാത്ര ഒരു ദീര്‍ഘയാത്ര തന്നെയായിരുന്നു). നരസിംഹത്തിനു ശേഷം ഏതോ ഒരു ഉറക്കത്തില്‍ ഇദ്ദേഹം ഞാന്‍ ജാക്കിച്ചനാണെന്നു സ്വപ്നം കണ്ടിരിക്കാം. അതിനു ശേഷം മലയാളികള്‍ ഇത്രയും സഹിച്ച ഒരു നടന് വേറേ ഉണ്ടായിട്ടുണ്ടാവില്ല!.
അദ്ദേഹം ഇനിയും അഭിനയിക്കട്ടെ. നമ്മള് കല്ലെറിഞ്ഞോടിക്കുന്നതു വരെ അല്ലെങ്കില്‍ മാജിക്കിന്റെ പേരുപറഞ്ഞ് സ്വയം തീയ് കൊളുത്തുന്നതു വരെ! അതു മല്ലെങ്കില്‍ “പഴയ മോഹന്‍ ലാലാ“കുന്നതു വരെ.
5 comments:
വ്യക്തിത്വം ഉള്ള ആണായിരുന്നെങ്കില്‍ ലാല്‍ പറഞ്ഞ വാക്കില്‍ നിന്നു പിന്നോട്ടു പോകുമായിരുന്നില്ല. ഇതു ആണത്തമില്ലായ്മയാണ്.....
പ്രിയ വിമല്‍, ലാലിന്റെ വ്യക്തിത്വം ചോദ്യം ചെയ്യാന്‍ താങ്കള്‍ വളര്‍ന്നിട്ടില്ല. കേരളം കണ്ട അസാമാന്യ പ്രതിഭ തന്നെയാണ് ശ്രീ ലാല്‍. കേരളത്തിലെ ബോക്സാഫീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഉണ്ടാക്കിയ ചിത്രങ്ങളുടെ നായകന് ആരാണെന്നും ചിത്രങ്ങള്‍ ഏതെന്നും താങ്കള്‍ പരിശോധിച്ചാല്‍ നന്നായിരിക്കും.
സിനിമ എന്നത് നടന്റെ മാത്രം കലയല്ല. സംവിധായകനും മറ്റ് നിരവധി പ്രതിഭകളുടെയും ഒത്തു ചേരലാണ്. ലാലിന്റെ ഈയിടേയുള്ള മൂല്യച്യുതിയ്ക്ക് അദ്ദേഹത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മാജിക്കിന്റെ കാര്യം, അദ്ദേഹം ഇത്രയും ആപത്കരമായ ഒരു പരീക്ഷണത്തിന് തയാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. പിന്മാറിയതിനു പുറകില്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന അനേകലക്ഷങ്ങളുടെ മനസ്സാണുള്ളത്. അതു താങ്കള്‍ മനസ്സിലാക്കണം. അല്ലാതെ ഭീരുത്വം കൊണ്ടല്ല!.
വിമല്‍
ഇത്രക്കുവേണോ?
ലാലേട്ടനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി കട്ടായം.. ഹും ലാലേട്ടനെ കുറ്റം പറയുന്നോ ? ലാലേട്ടന് മാജിക്ക് കാനിക്കുന്നതില് നിന്നും പിന്മാറാന് വേണ്ടി ഞാന്‍ ഉരുണ്ടു നേര്‍ച്ച നേര്‍ന്നിരുന്നു..അറിയുമോ..കൂടാതെ തിരുവല്ലയിലെ പള്ളിയില്‍ ഒരു തിത്തിരി കുഞ്ഞിനെയും നേര്‍ന്നിരുന്നു..അതിന്റെ ഒക്കെ ഫലമായാണ് ലാലേട്ടനു പിന്മാറാന് തോന്നിയത്...
വിമലേ.. എന്നാ താനൊന്ന് ചെയ്ത് നോക്ക്. കുറഞ്ഞപക്ഷം ആണാന്ന് ഒന്ന് തെളിയിയ്ക്കുകയെങ്കിലും ആകാമല്ലോ...
Post a Comment