കൊച്ചി നാള്‍ക്കുനാള്‍ ചീഞ്ഞു നാറുന്നു. കാലാകാലങ്ങളായി നഗരസഭയും സര്‍ക്കാരുകളും
നോക്കുകുത്തികളായി മാറുന്നതു പാവം ജനം നിസ്സഹായതയോടെ സഹിക്കുന്നു.
ഒരു ഫര്‍ണസ്സ് സ്താപിക്കാനെന്തു ചിലവു വരും? പ്രശ്നം രൂക്ഷമാകുമ്പോള്‍ മാത്രം ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം ഇനിയെങ്കിലും ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുവാന്‍ നഗരസഭയും
സര്‍ക്കാരും തയ്യാറാകണം.
കോടതി ഈ വിഷയത്തില്‍ പറഞ്ഞു മടുത്തു. ഏറ്റവും ഒടുവില്‍ കോടതില്‍ സര്‍ക്കാര്‍ പറഞ്ഞതു ഒരു വര്‍ഷത്തിനുള്ളില്‍ ഫര്‍ണസ് റെഡിയെന്നായിരുന്നു. പറഞ്ഞ്ട്ടിപ്പോള്‍ വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ചീഫ് സെക്രട്ടറി കോടതിയിലെത്തി നേരിട്ട് വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടിരിക്കുന്നു!.തമ്മില്‍ കുത്തും ചേരിപ്പോരുമൊക്കെ നിര്‍ത്തി ജനത്തിന്‍ ആശ്വാസകരമാകുന്ന എന്തെങ്കിലുമൊന്നു ചെയ്യാന്‍ സര്‍ക്കാര്‍ തായാറാകണം.
ഓരൊ പന്‍ചായത്തിലും മുനിസിപ്പാലിറ്റിയിലും ശബരിമലയില്‍ സ്താപിച്ചതുപോലുള്ള ഓരൊ ഫര്‍ണസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്റമിക്കണം. ഇത് ഇപ്പോഴെ തുടങ്ങിയാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
സ്വന്തം പ്രദേശത്ത് മാല്യനിക്ഷേപം നടത്തുമ്പോള്‍ മത്രം പ്രതികരിക്കുകയും അടുത്ത പ്രദേശങ്ങളില്‍ അതു ചെയ്യുമ്പോള്‍ നോക്കി നില്‍ക്കുകയും ചെയ്യുന്ന പൊതു ജനം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുകയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാമെങ്കില്‍ ഈ വിഷയം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യും.
വേണമെങ്കില്‍ ഇതിനൊരു ഫണ്ട് തന്നെ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ ചെയ്തോട്ടെ(ടോള്‍ ഏര്‍പ്പെടുത്തുമ്പോലെ). അല്ലെങ്കില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചോട്ടെ.
പകര്‍ച്ചവ്യാധികള്‍ വരുന്നതുവരെ കാത്തിരിക്കാതെ വളരുന്ന കൊച്ചിയ്ക്കു പകര്‍ച്ച വ്യധിയുടെ അപമാനം നല്‍കാതെ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുക തന്നെ വേണം.
2 comments:
പുതുതായി ഒരു ബ്ലോഗുണ്ടാക്കി. ദാ ഇപ്പോ.
എന്റ്റെ ആദ്യപോസ്റ്റ്. വായിക്കണേ.
ബൂലോകത്തേയ്ക്കു സ്വാഗതം:)
എന്റ്റെ മാത്യൂ സര്‍ക്കാരിനിപ്പോ അതിനൊന്നും സമയമില്ലാന്നെ. വേറെ പിടിപ്പതു പണിയുണ്ട്. നാട്ടിലെ സ്ത്രീ ജനത്തിനെയൊക്കെ അയ്യപ്പ ദര്‍ശനം നടത്തിച്ചാലെ അവര്‍ക്കുറക്കം വരൂ. ഇനി ഇടിച്ചിട്ട കെട്ടിടങ്ങള് പഴേ നിലയില്‍ കെട്ടിക്കൊടുക്കുകയും , ടാറ്റായുടെ തേയിലച്ചെടികള്‍ അതേപടി നട്ട് നനച്ച് വളര്‍ത്തിക്കൊടുക്കുകയും കൂടെ ചെയ്താല്‍ പൂര്‍ണ്ണമായി! പിന്നെ നിങ്ങടെ അച്ചന്മാരെക്കൂടെ കണ്ടു വണങ്ങി ഒതുക്കിയെടുത്താല്‍ അവര് ശരിയായി ഉറങ്ങുമെന്നു തോന്നുന്നു.
Post a Comment