
ഇദ്ദേഹം പണ്ടൊരിക്കല്‍ കൈരളി ടി.വി.യുടെ ഡയരക്റ്റര്‍ ബോഡീല്‍ എന്തോ ഒക്കെ ആകാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് പൊതുജനങ്ങളെ വിരട്ടി. ഇപ്പഴൊത്തെ അഭിനയത്തിന് അര്‍ഹമായ രീതിയില്‍ ആരോ അല്‍പ്പം ചാണകം പുരട്ടിയപ്പോള്‍ ഞാനില്ലെന്നു പറഞ്ഞു ഓടിപ്പോയ ചരിത്രം മലയാളി മറന്നിട്ടില്ല.
ഇപ്പോഴിതാ ഒരു മജിഷ്യനെയും നാട്ടുകാരെയും, പ്രേക്ഷകരെയും മൊത്തം അധിക്ഷേപിച്ച് ഒരു മാജിക് ഷോയില്‍ നിന്നും നാണം കെട്ട് പിന്മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിത്വം ഫാന്‍സ് അസോസിയേഷന് പണയം വച്ചിരിക്കുകയാണോ? പണ്ടത്തെ അഭിനയചാതുര്യതയുടെ പിന്‍ ബലത്താല്‍ ഇപ്പോഴും മലയാള സിനിമയിലെ തമ്പുരാനാണ് താനെന്ന് എന്നദ്ദേഹം ധരിച്ചു വശായിരിക്കുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെടുന്ന നടന്‍ ജയനാണെങ്കില്‍ പോലും അദ്ദേഹത്തെ കുറിച്ച ഒരു ബഹുമാനം പഴയ തലമുറ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. അതിനു ശേഷം ഈ മുന്‍ നടനെ ആയിരിക്കും ഏറ്റവും കൂടുതല്‍ കോമാളിത്തത്തോടെ ഇനി അനുകരിക്കപ്പെടാന്‍ പോകുന്നത്.
ഒരുകാലത്ത് ഈ ബ്ലോഗര്‍ ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണുവാന്‍ എറണാകുളം വരെ പോയ ചരിത്രവുമുണ്ട് (85 കളില്‍ തിരുവല്ലയില്‍ നിന്നും എറണാകുളം വരെയുള്ള യാത്ര ഒരു ദീര്‍ഘയാത്ര തന്നെയായിരുന്നു). നരസിംഹത്തിനു ശേഷം ഏതോ ഒരു ഉറക്കത്തില്‍ ഇദ്ദേഹം ഞാന്‍ ജാക്കിച്ചനാണെന്നു സ്വപ്നം കണ്ടിരിക്കാം. അതിനു ശേഷം മലയാളികള്‍ ഇത്രയും സഹിച്ച ഒരു നടന്‍ വേറേ ഉണ്ടായിട്ടുണ്ടാവില്ല!.
അദ്ദേഹം ഇനിയും അഭിനയിക്കട്ടെ. നമ്മള്‍ കല്ലെറിഞ്ഞോടിക്കുന്നതു വരെ അല്ലെങ്കില്‍ മാജിക്കിന്റെ പേരുപറഞ്ഞ് സ്വയം തീയ് കൊളുത്തുന്നതു വരെ! അതു മല്ലെങ്കില്‍ “പഴയ മോഹന്‍ ലാലാ“കുന്നതു വരെ.