Wednesday, 7 May 2008

കുറുപ്പിന്റെ അഭ്യാസപുസ്തകം


ഞായറാഴ്ചത്തെ ഏഷ്യാനെറ്റ് കണ്ണാടി യിൽ വന്ന ശ്രീ ബാലചന്ദ്രമേനോന്റെ കുംബസാരമാൺ ഈ കുറിപ്പിനാധാരം.

അദ്ദേഹം പുതിയ ചിത്രമായ “ദേ ഇങ്ങോട്ട് നോക്യെ”യുടെ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ നിർമ്മാതാവിനും സഹപ്രവർത്തകർക്കും കെട്ടിവയ്ക്കുകയും സ്വന്തം ഇമേജ് ക്ലീനാക്കാനും വല്ലാത്ത ഒരു ശ്രമം അതിലൂടെ നടത്തുകയുണ്ടായി. 85 കൾക്കു ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അൽ‌പ്പം നിലവാരം പുലർത്തിയത് “സമാന്തരങ്ങൾ” മാത്രമായിരുന്നു. കുടുംബ സദസ്സുകൾക്ക് ഒരു കാലത്ത് ഇഷ്ട സംവിധായകനും, നടനുമായിരുന്ന ബാലചന്ദ്രമേനൊന്റെ ദയനീയ പതനം മലയാളികൾ കണ്ടതാൺ. അടുത്ത കാലത്തൊന്നും ഒരു വിജയഗാഥ പോലും രചിക്കാനാവാത്ത അദ്ദേഹത്തിന്റെ കഴിവു കേട് മറച്ചുപിടിക്കാൻ നടത്തുന്ന വിഫല ശ്രമങ്ങളിലൊന്നായിട്ടെ ഇതിനെയും കാണാൻ കഴിയൂ...


വളരെ നാളുകൾക്ക് ശേഷം അദ്ദേഹം പടച്ചുണ്ടാ‍ക്കിയ ഈ ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിൽ മാത്രമാൺ. ശരാശരിയിലും താഴെ മാത്രം നിലവാരം പുലർത്തിയ ഈ ചിത്രം പരസ്പര പഴിചാരലിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടാനാണോ ഇങ്ങനെ ഒരു നാടകം നടത്തിയത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.


നിർമ്മാതാവിന്റെ അനാവശ്യമായ മുറിച്ചുമാറ്റലാൺ ചിത്രത്തിന്റെ കണ്ടിന്യുറ്റി നഷ്ടപ്പെടുത്തിയതെന്നാൺ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആകെ നിലവാരം തന്നെ ബാലചന്ദ്രമേനോൻ എന്ന മുൻ പ്രതിഭയിൽ നിന്നും ജനങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. ഒരു ഫാന്റസി ചിത്രം പോലും ഇതിലും ഭംഗിയായി ചിത്രീകരിക്കാമെന്നിരിക്കെ ഇതൊരു കഴിവുകേട് തന്നെയാൺ. അവിശ്വസനീയമായ രംഗങ്ങളും കഥയും ആൺ ഈ സിനിമയേ തിരസ്കരിക്കാൻ പ്രേക്ഷകരെ നിർബ്ബന്ധിച്ചത്.


Wednesday, 30 April 2008

ഈ മുന്‍ നടന്‍ അണാണോ?


ഇദ്ദേഹം പണ്ടൊരിക്കല്‍ കൈരളി ടി.വി.യുടെ ഡയരക്റ്റര്‍ ബോഡീല്‍ എന്തോ ഒക്കെ ആകാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് പൊതുജനങ്ങളെ വിരട്ടി. ഇപ്പഴൊത്തെ അഭിനയത്തിന് അര്‍ഹമാ‍യ രീതിയില്‍ ആരോ അല്‍പ്പം ചാണകം പുരട്ടിയപ്പോള്‍ ഞാനില്ലെന്നു പറഞ്ഞു ഓടിപ്പോയ ചരിത്രം മലയാളി മറന്നിട്ടില്ല.


ഇപ്പോഴിതാ ഒരു മജിഷ്യനെയും നാട്ടുകാരെയും, പ്രേക്ഷകരെയും മൊത്തം അധിക്ഷേപിച്ച് ഒരു മാജിക് ഷോയില്‍ നിന്നും നാണം കെട്ട് പിന്മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിത്വം ഫാന്‍സ് അസോസിയേഷന് പണയം വച്ചിരിക്കുകയാണോ? പണ്ടത്തെ അഭിനയചാതുര്യതയുടെ പിന്‍ ബലത്താ‍ല്‍ ഇപ്പോഴും മലയാള സിനിമയിലെ തമ്പുരാനാണ് താനെന്ന് എന്നദ്ദേഹം ധരിച്ചു വശായിരിക്കുന്നു.


മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെടുന്ന നടന്‍ ജയനാണെങ്കില്‍ പോലും അദ്ദേഹത്തെ കുറിച്ച ഒരു ബഹുമാനം പഴയ തലമുറ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. അതിനു ശേഷം ഈ മുന്‍ നടനെ ആയിരിക്കും ഏറ്റവും കൂടുതല്‍ കോമാളിത്തത്തോടെ ഇനി അനുകരിക്കപ്പെടാന്‍ പോകുന്നത്.


ഒരുകാലത്ത് ഈ ബ്ലോഗര്‍ ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണുവാന്‍ എറണാകുളം വരെ പോയ ചരിത്രവുമുണ്ട് (85 കളില്‍ തിരുവല്ലയില്‍ നിന്നും എറണാകുളം വരെയുള്ള യാത്ര ഒരു ദീര്‍ഘയാത്ര തന്നെയായിരുന്നു). നരസിംഹത്തിനു ശേഷം ഏതോ ഒരു ഉറക്കത്തില്‍ ഇദ്ദേഹം ഞാന്‍ ജാക്കിച്ചനാണെന്നു സ്വപ്നം കണ്ടിരിക്കാം. അതിനു ശേഷം മലയാളികള്‍ ഇത്രയും സഹിച്ച ഒരു നടന്‍ വേറേ ഉണ്ടായിട്ടുണ്ടാവില്ല!.


അദ്ദേഹം ഇനിയും അഭിനയിക്കട്ടെ. നമ്മള്‍ കല്ലെറിഞ്ഞോടിക്കുന്നതു വരെ അല്ലെങ്കില്‍ മാജിക്കിന്റെ പേരുപറഞ്ഞ് സ്വയം തീയ് കൊളുത്തുന്നതു വരെ! അതു മല്ലെങ്കില്‍ “പഴയ മോഹന്‍ ലാലാ“കുന്നതു വരെ.

Friday, 7 March 2008

കണ്ണൂര്‍ രാഷ്ട്രീയം

പലരും പല പ്രാവശ്യം പറഞ്ഞ് മടുത്ത വിഷയമണെങ്കിലും ഒന്നു കൂടി പറയതെ വയ്യ.....
എത് ആശയമാണു ഈ കൊലപാതക രാഷ്ടീയത്തില്‍ കൂടി പ്രചരിപിക്കുന്നതു....
ആരുടെ താല്‍പ്പര്യങ്ങളാണു ജീവന്‍ കൊടുത്തും വാങ്ങിയും സംരക്ഷിക്കപെടാന്‍ പോകുന്നത്
എന്റെയും നിങ്ങളുടേയും ജീവന്റെ യഥാര്‍ത്ഥ അവകാശി രാഷ്ട്രീയക്കാരോ നമ്മുടെ മാതാപിതാക്കളൊ? ഓരോ പ്രശ്നങ്ങളിലെയ്ക്കും എട്ത്തു ചാടും മുന്‍പ് എന്തു കൊണ്ട് നമ്മുടെ പുത്തന്‍ തലമുറ ഇതേപ്പറ്റി ചിന്തിക്കുന്നില്ല?. നമ്മുടെ വ്യക്തിത്വം നമ്മുടേതു മാത്രമാണ്. അതൊരു ലനിന്റെയോ, ഹെഡ്ഗേവാറിന്റെയോ, ഗാന്ധിയുടെതോ ആകുകയില്ല. മറ്റെല്ലാം അനുകരണം മാത്രമേ ആകുന്നുള്ളു.

ഓരൊ ജീവന്‍ പൊലിയുമ്പോഴും ആ രാഷ്ട്രീയക്കാര്‍ക്ക് നൊമ്പരവും പ്രതികാരവും.. രഷ്ട്രീയമില്ലാത്തവര്‍ക്ക് ഒരു ഭീതിയും സമ്മാനിക്കുന്നു. ഇതില്‍ നിന്നുള്ള ലാഭം ആര്‍ക്ക്?. ഈ ബഹുഭൂരിപക്ഷത്തിന്റെ വേദനകള്‍ ഒരു ന്യൂനപക്ഷം വരുന്ന നേതാക്കന്മാര്‍ക്ക് മുതല്‍ക്കൂട്ടാകും അത്രയേ ഉള്ളു. ആ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണവര്‍ ചെറിയൊരു തീപ്പൊരിയെ ആളിക്കത്തിക്കുന്നത്...

നേതാ‍ക്കളുടെ ജല്‍പ്പനങ്ങള്‍ കേട്ട് ആവേശരായി ഓരൊന്നിനും എടുത്ത് ചാടി ജീവന്‍ പൊലിയുമ്പോള്‍ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന കുടുമ്പങ്ങളുടെ വേദന ആരെങ്കിലും ചിന്തിക്കാറുണ്ടോ?. ഒരു രാഷ്ട്രീയകൊലപാതകം നടന്നു കഴിയുമ്പോള്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന വിലാപയാത്രയും, രക്തസാക്ഷിമണ്ഡപവും, പിരിവെടുത്തു നല്‍കുന്ന ചില്ലറ നാണയങ്ങളും ഒഴിച്ചാല്‍ ആ കുടുംബത്തിനുണ്ടായ തീരാ നഷ്ടം ആരു നികത്തും?

ഇനിയെങ്കിലും നമ്മുടെ പുത്തന്‍ തലമുറ ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ തയാറാകുമോ?

നേതാക്കന്മാര്‍ കത്തിയ്ക്കുന്ന കണ്ണൂരിനെ അവര്‍ തന്നെ മുങ്കൈയെടുത്ത് അണയ്ക്കാന്‍ അമന്തിച്ചുകൂടാ. ?

Friday, 27 July 2007

കൊച്ചിയും മാലിന്യവും

Photo Sharing and Video Hosting at Photobucket
കൊച്ചി നാള്‍ക്കുനാള്‍ ചീഞ്ഞു നാറുന്നു. കാലാകാലങ്ങളായി നഗരസഭയും സര്‍ക്കാരുകളും
നോക്കുകുത്തികളായി മാറുന്നതു പാവം ജനം നിസ്സഹായതയോടെ സഹിക്കുന്നു.

ഒരു ഫര്‍ണസ്സ് സ്താപിക്കാനെന്തു ചിലവു വരും? പ്രശ്നം രൂക്ഷമാകുമ്പോള്‍ മാത്രം ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം ഇനിയെങ്കിലും ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുവാന്‍ നഗരസഭയും
സര്‍ക്കാരും തയ്യാറാകണം.

കോടതി ഈ വിഷയത്തില്‍ പറഞ്ഞു മടുത്തു. ഏറ്റവും ഒടുവില്‍ കോടതില്‍ സര്‍ക്കാര്‍ പറഞ്ഞതു ഒരു വര്‍ഷത്തിനുള്ളില്‍ ഫര്‍ണസ് റെഡിയെന്നായിരുന്നു. പറഞ്ഞ്ട്ടിപ്പോള്‍ വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ചീഫ് സെക്രട്ടറി കോടതിയിലെത്തി നേരിട്ട് വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടിരിക്കുന്നു!.തമ്മില്‍ കുത്തും ചേരിപ്പോരുമൊക്കെ നിര്‍ത്തി ജനത്തിന്‍ ആശ്വാസകരമാകുന്ന എന്തെങ്കിലുമൊന്നു ചെയ്യാന്‍ സര്‍ക്കാര്‍ തായാറാകണം.

ഓരൊ പന്‍ചായത്തിലും മുനിസിപ്പാലിറ്റിയിലും ശബരിമലയില്‍ സ്താപിച്ചതുപോലുള്ള ഓരൊ ഫര്‍ണസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്റമിക്കണം. ഇത് ഇപ്പോഴെ തുടങ്ങിയാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

സ്വന്തം പ്രദേശത്ത് മാല്യനിക്ഷേപം നടത്തുമ്പോള്‍ മത്രം പ്രതികരിക്കുകയും അടുത്ത പ്രദേശങ്ങളില്‍ അതു ചെയ്യുമ്പോള്‍ നോക്കി നില്‍ക്കുകയും ചെയ്യുന്ന പൊതു ജനം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുകയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാമെങ്കില്‍ ഈ വിഷയം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യും.

വേണമെങ്കില്‍ ഇതിനൊരു ഫണ്ട് തന്നെ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ ചെയ്തോട്ടെ(ടോള്‍ ഏര്‍പ്പെടുത്തുമ്പോലെ). അല്ലെങ്കില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചോട്ടെ.

പകര്‍ച്ചവ്യാധികള്‍ വരുന്നതുവരെ കാത്തിരിക്കാതെ വളരുന്ന കൊച്ചിയ്ക്കു പകര്‍ച്ച വ്യധിയുടെ അപമാനം നല്‍കാതെ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുക തന്നെ വേണം.